തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുഹറം അവധി. മുഹറം അവധിയായി പ്രഖ്യാപിച്ചിരുന്ന ജൂലൈ16 (നാളെ) അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.
ചന്ദ്ര ദർശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 നാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴയെ തുടർന്ന് ഇന്ന് അവധിയാണ്.
കനത്ത മഴ തുടരുന്നതിനാല്‍ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും. നേരത്തേ, ബുധനാഴ്ച അവധി നല്‍കണമെന്നു പാളയം ഇമാം സർക്കാരിന് കത്തു നല്‍കിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്ന് തരത്തില്‍ പ്രചാരണമുണ്ടായിരുന്നു.