കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു



കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്.

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സ (47)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Previous Post Next Post