കേരളത്തിൽ ഏറ്റവും അധികം ആവേശം നിറച്ച മത്സരങ്ങളിലൊന്നായി തിരുവനന്തപുരം മാറി. രാജീവ് ചന്ദ്രശേഖർ ഉയർത്തിയ ശക്തമായ പ്രതിരോധത്തെ അതിവിദഗ്ദമായി എതിരിട്ട് കേരളത്തിൽ നിന്നും ജയിക്കുന്ന യുഡിഎഫ് എംപിയായി ശശി തരൂർ മാറുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്.
കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയോടൊപ്പം വിജയിച്ച് ലോക്സഭയിലേക്ക് പോകുന്ന മറ്റൊരു ബിജെപി സ്ഥാനാർത്ഥിയായി പോകാമെന്ന രാജീവ് ചന്ദ്രശേഖറിന്റെ മോഹങ്ങൾക്ക് ശക്തമായ താക്കീത് നൽകി ശശി തരൂർ. ശശി തരൂർ ലീഡ് നേടി. ഇപ്പോഴത്തെ ലീഡ് 15100 ആണ്.