ആറ്റിങ്ങലിൽ വി.ജോയ് തിരിച്ചു വരുന്നു; ചങ്കിടിപ്പിൽ യുഡിഎഫ് ക്യാമ്പ്. ലീഡ് 1320 ആണ്.
കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് 3 മണിക്കൂർ പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് കേവലം 4 സീറ്റുകളിലേക്ക്. തിരുവനന്തപുരത്ത് ബിജെപി നിലവിൽ മുന്നിൽ നിൽക്കുന്നത് അയ്യായിരത്തിലധികം വോട്ടുകൾക്കാണ്. മാവേലിക്കരയിൽ കൊടിക്കുന്നിൽ 7000 വോട്ടുകൾക്ക് മാത്രം ആണ് മുന്നിൽ. ആലത്തൂരിൽ എൽഡിഎഫ് ഇതുവരെയും വിജയം ഉറപ്പിക്കാറായിട്ടില്ല. നിലവിലെ ഭൂരിപക്ഷം 9000 ലധികം മാത്രം.
