കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന് 3 മണിക്കൂർ പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത് കേവലം 4 സീറ്റുകളിലേക്ക്. തിരുവനന്തപുരത്ത് ബിജെപി നിലവിൽ മുന്നിൽ നിൽക്കുന്നത് അയ്യായിരത്തിലധികം വോട്ടുകൾക്കാണ്. ആറ്റിങ്ങലിൽ യുഡിഎഫ് കേവലം 2400 വോട്ടുകൾക്ക് മാത്രം മുന്നിൽ. മാവേലിക്കരയിൽ കൊടിക്കുന്നിൽ 7000 വോട്ടുകൾക്ക് മാത്രം ആണ് മുന്നിൽ. ആലത്തൂരിൽ മാത്രം മുന്നിൽ നിൽക്കുന്ന എൽഡിഎഫ് ഇതുവരെയും വിജയം ഉറപ്പിക്കാറായിട്ടില്ല. നിലവിലെ ഭൂരിപക്ഷം 9000 ലധികം മാത്രം.
തിരുവനന്തപുരവും ആറ്റിങ്ങലും മാവേലിക്കരയും ആലത്തൂരും സസ്പെൻസിലേക്ക്; ലീഡ് മാറിമറിയാൻ സാധ്യത
Malayala Shabdam News
0
