ജൂണില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തിൽ എട്ടുദിവസം; പട്ടിക ഇങ്ങനെ



ന്യൂഡൽഹി: ജൂൺ മാസത്തിൽ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ബക്രീദ്, ഞായറാഴ്ചകൾ, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം എട്ടു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ജൂൺ മാസത്തിൽ മൊത്തം 12 അവധികൾ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ജൂൺ 1- ലോക്‌സഭ തെരഞ്ഞെടുപ്പ് ( സിംലയിൽ മാത്രം അവധി)


ജൂൺ 2- ഞായറാഴ്ച


ജൂൺ എട്ട്- രണ്ടാമത്തെ ശനിയാഴ്ച


ജൂൺ 9- ഞായറാഴ്ച


ജൂൺ 10- ഗുരു അർജുൻ ദേവ് രക്തസാക്ഷിത്വ ദിനം ( പഞ്ചാബിൽ അവധി)


ജൂൺ 15- മിസോറാമിലും(വൈഎംഎ ദിനം) ഒഡീഷയിലും ( രാജ സംക്രാന്തി) അവധി


ജൂൺ 16- ഞായറാഴ്ച


ജൂൺ 17- ബക്രീദ് ( മിസോറാം, സിക്കിം, അരുണാചൽ പ്രദേശ് ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും അവധി)


ജൂൺ 18- ബക്രീദ് ( ജമ്മുവിലും ശ്രീനഗറിലും മാത്രം അവധി)


ജൂൺ 22- നാലാമത്തെ ശനിയാഴ്ച


ജൂൺ 23- ഞായറാഴ്ച


ജൂൺ 30- ഞായറാഴ്ച

Previous Post Next Post