മുഖ്യമന്ത്രി വി.ഡി. സതീശന്റെ പഴയ മൊബൈല്‍ നമ്പർ ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഒരാള്‍ അറസ്റ്റില്‍.
വെമ്പായം സ്വദേശി ഷംനാദിനെ ആണ് കന്റോണ്‍മെന്റ് പൊലിസ് അറസ്റ്റ് ചെയ്തത്.
സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറിന്റെ മറവിലായിരുന്നു തട്ടിപ്പ്. സതീശൻ ഉപേക്ഷിച്ച നമ്പർ ഉപയോഗിച്ച് ഇയാള്‍ ഒട്ടേറെപ്പേരെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കന്റോണ്‍മെന്റ് പൊലിസില്‍ ലഭിച്ച പരാതിയെത്തുടർന്നാണ് അറസ്റ്റ്.
സതീശന്റെ പഴയ നമ്പർ ഇയാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നതും പൊലിസ് അന്വേഷിക്കുന്നുണ്ട്. ഇതുവഴി ഷംനാദ് സാമ്പത്തികത്തട്ടിപ്പ് ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ പരാതി നേരത്തേ ലഭിച്ചിട്ടും പൊലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്.