ബിജെപി വിട്ട് പത്മജ വേണുഗോപാല്‍. ബിജെപിയില്‍ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍.

ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. തീരുമാനം ആദ്യം അറിയിച്ചത് കെ മുരളീധരനെയാണ്. പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു.

ബിജെപി വാഗ്ദാനമൊന്നും നല്‍കിയിരുന്നില്ല. ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതില്‍ തീരുമാനം എടുത്തിട്ടില്ല. കോണ്‍ഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു.

Previous Post Next Post