സ്വർണവിലയില്‍ വൻ ഇടിവ്. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് കേരളത്തിലും സ്വർണവിലയെ താഴേക്ക് നയിച്ചത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും വലിയ കുറവാണ് വിലയില്‍ രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 235 രൂപ കുറഞ്ഞ് 11980 രൂപയിലെത്തി. ഇന്നലെ255 രൂപയായിരുന്നു ഗ്രാമിന് കുറഞ്ഞത്. ഇന്ന് പവൻ വിലയില്‍ 1880 രൂപ കുറഞ്ഞു. ഇന്ന് 22 കാരറ്റ് ഒരു പവന് 95,840 രൂപയാണ് വില. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 2040 രൂപയോളം കുറഞ്ഞ് 97720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വർണം.
കേരളത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 10,000 രൂപയോളമാണ് സ്വർണത്തിന് ഇടിഞ്ഞ്. ഇനിയും വിലയില്‍ വലിയ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.