കൃഷിവകുപ്പിൻ്റെ 'കതിര്‍' കാര്‍ഷിക ക്ലബ്ബ് ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍.


കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന 'കതിര്‍' കാര്‍ഷിക ക്ലബ്ബ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാലിനെ നിയോഗിച്ചു.

കൃഷി മന്ത്രി ടി. സിദ്ദീഖാണ് ഇക്കാര്യം അറിയിച്ചത്.

കൃഷി കേവലം ഒരു തൊഴില്‍ മാത്രമല്ലെന്നും അതൊരു സംസ്‌കാരവും ജീവിതശൈലിയും അതിജീവനത്തിന്റെ അടിത്തറയുമാണെന്നും മന്ത്രി പറഞ്ഞു. ഈ തിരിച്ചറിവ് പുതുതലമുറയിലേക്ക് പകരാനാണ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ 'കതിര്‍' കാര്‍ഷിക ക്ലബ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തവര്‍ഷം മുതല്‍ കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും.

കൃഷി ചെയ്യുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാനും ഇതിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. കതിര്‍ എന്നത് കേവലം ഒരു പദ്ധതിയായിട്ടല്ല, സര്‍ക്കാര്‍ കാണുന്നത്. നാളത്തെ കേരളീയ കാര്‍ഷിക മേഖലയുടെ അടയാളപ്പെടുത്തലായ് കൂടിയാണ്. അതിനുള്ള വിത്ത് നമുക്ക് ഒരുമിച്ച്‌ പാകാം, നല്ല നാളേക്കായ് -മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു.

Previous Post Next Post