ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച; ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ പ്രാദേശിക അവധി.

മധ്യതിരുവിതാംകൂറിലെ ' സ്ത്രീകളുടെ ശബരിമല ' എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് പൊങ്കാല ചൊവ്വാഴ്ച.മലയാള മാസമായ വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ നടക്കുന്ന പൊങ്കാല മഹോത്സവമാണ് ചക്കുളത്തുകാവിലെ പ്രധാന വിശേഷം.ഇത്തവണ നവംബര്‍ 24 ചൊവ്വാഴ്ചയാണ് പൊങ്കാല വരുന്നത്.

പൊങ്കാല ദിവസം പുലര്‍ച്ചെ നാലു മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശി ഭക്തരുടെ സങ്കടങ്ങളും പ്രാര്‍ത്ഥനകളും ദേവിക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രത്യേക ചടങ്ങാണിത്. രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും പകരുന്ന ദീപം, മുഖ്യകാര്യദര്‍ശി ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് ഔദ്യോഗിക തുടക്കമാകും.ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ നവംബർ 24 (ചൊവ്വാഴ്ച) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുൻ നിശ്ചയ പ്രകാരം നടത്തും.
Previous Post Next Post