എല്‍പിഎസ്ടി സമരപ്പന്തല്‍ പുനസ്ഥാപിച്ച്‌ ഡിവൈഎഫ്‌ഐ; നിരാഹാരസമരം പുനരാരംഭിച്ചു, സമരപ്പന്തലില്‍ യുവമോര്‍ച്ചയും.

സെക്രട്ടേറിയറ്റ് പടിക്കലിലെ എല്‍പിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയ പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ.പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തല്‍ ഡിവൈഎഫ്ഐ പ്രവർത്തകർ പുനസ്ഥാപിച്ചു. താല്‍ക്കാലികമായി രണ്ട് കമ്പുകള്‍ നാട്ടിയ ശേഷം ടാർപോളിൻ വലിച്ചുകെട്ടിയാണ് പുതിയ സമരപ്പന്തല്‍ നിർമിച്ചിരിക്കുന്നത്.സമരത്തിന് നേതൃത്വം നല്‍കിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചു.

ഇന്നുമുതല്‍ സമരപ്പന്തലില്‍ യുവമോർച്ച പ്രവർത്തകരും പ്രതിഷേധിക്കും. വളർമതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലില്‍ തുടരുമെന്നാണ് യുവമോർച്ച പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
Previous Post Next Post