പമ്പാ നദിയില്‍ വസ്ത്രങ്ങളും മാലിന്യങ്ങളും തള്ളിയാല്‍ പിഴയീടാക്കും. 5000 രൂപ പിഴ ഇടാക്കുമെന്ന് ശബരിമല എഡിഎം അറിയിച്ചു.
പമ്പയിലോ കൈവഴികളിലോ തുണിയോ മറ്റു വസ്തുക്കളോ ഉപേക്ഷിക്കരുത്. പ്ലാസ്റ്റിക്ക്, ജൈവമാലിന്യങ്ങള്‍ എന്നിവ ഇടുന്നതും നിരോധിച്ചു. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കും.
തീര്‍ത്ഥാടകര്‍ തുണികള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നത് ശബരിമലയിലെ വലിയ മാലിന്യപ്രശ്‌നമാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു മാസത്തിനിടെ പുറത്തെടുത്തത് 2,39,386 കിലോഗ്രാം തുണിമാലിന്യമാണ്. ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തിലാണ് ഇത്രയും തുണിമാലിന്യം നീക്കിയത്. നിലയ്ക്കല്‍ ഹെലിപ്പാഡിന് സമീപത്ത് നിന്ന് മാത്രം ക്ലീന്‍ കേരള കമ്പനി പുറത്തെടുത്തത് 1,29,520 കിലോഗ്രാം തുണിയാണ്. തീര്‍ഥാടകര്‍ പമ്പാ നദിയില്‍ ഉപേക്ഷിച്ചതാണിവ.