ഫെയര്‍നെസ് ക്രീമിന് ഇരയായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂരും; ഗുരുതര വൃക്കരോഗത്തിന് ഇരയായെന്ന് വെളിപ്പെടുത്തല്‍.


അമിതമായ അളവില്‍ മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് താനും ഗുരുതരമായ വൃക്കരോഗത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ.

കാരണമായ മെംബ്രനസ് നെഫ്രോപ്പതി എന്ന അതേ രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർകോട്ടെ ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് സലീം ഫെയർനെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ക്രീം പുരട്ടി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിറം വെക്കുന്ന തരത്തിലുള്ള പ്രകടമായ ഫലം ലഭിച്ചു. എന്നാല്‍, പിന്നീട് സ്ഥിതി മാറുകയും മുൻപുണ്ടായിരുന്നതിനേക്കാള്‍ രൂക്ഷമായി മുഖം കരിവാളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ശരീരത്തില്‍ നടത്താത്ത പരിശോധനകള്‍ ഒന്നുമില്ലാത്ത അവസ്ഥയായിരുന്നുവെന്നും, മാസങ്ങളോളം നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് രോഗത്തിന്റെ യഥാർത്ഥ കാരണം പോലും കണ്ടെത്താനായതെന്നും സലീം കോടത്തൂർ വെളിപ്പെടുത്തി.

രോഗം മൂർച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് മാസങ്ങളോളം തന്‍റെ സംഗീത പരിപാടികള്‍ മാറ്റിവെക്കേണ്ടി വന്നു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും ഉറക്കം പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ലെന്നും രോഗത്തെ തുടർന്ന് പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നതായും അദ്ദേഹം പറയുന്നു.

Previous Post Next Post