എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നുമുതൽ 30 വരെ; ഫലം മേയ് ആദ്യം.

സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒന്നു മുതൽ 30 വരെ നടക്കും. പരീക്ഷാഫലം മേയ് ആദ്യവാരം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഹയർ സെക്കൻഡറി പരീക്ഷകളും മാർച്ച് 2 ന് ആരംഭിച്ച് 30ന് അവസാനിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരികയാണ്. പരീക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കി മൂല്യനിർണയ നടപടികൾ വേഗത്തിലാക്കുന്നതിനും ഫലം നിശ്ചിത സമയത്തിനുള്ളിൽ പ്രസിദ്ധീകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പരീക്ഷകളുടെ വിശദമായ ടൈംടേബിളും മറ്റ് നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്തിറക്കും.
Previous Post Next Post