സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്.
പവന് 2360 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി(Today's Gold Rate). അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 4,134.83 ഡോളറിലെത്തി. മുന്‍ ദിവസത്തെ ശക്തമായ മുന്നേറ്റത്തിന് പിന്നാലെയാണ് വില വീണ്ടും കൂടിയത്. ഡിസംബറിലെ യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 1.8 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,144.20 ഡോളറിലെത്തി.
അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.