CJP പ്രതിഷേധം: ഡല്‍ഹിയില്‍ കോട്ടകെട്ടി പോലീസ്; 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു; 250 ട്രെയിനുകള്‍ റദ്ദാക്കി; 400-ലധികം പേര്‍ കസ്റ്റഡിയില്‍.


ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന കോക്രോച്ച്‌ ജനതാ പാർട്ടി (CJP) പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ക്രമസമാധാനനില ഉറപ്പാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിനെയും ഉള്‍പ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യവിച്ചിരിക്കുന്നത്. ജന്തർമന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുള്ളതിനാല്‍, തലസ്ഥാനത്തുടനീളം കനത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ഇതുവരെ 400-ലധികം ആളുകളെ മുൻകരുതല്‍ നടപടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെൻട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുള്‍പ്പെടെ 45 ഡല്‍ഹി മെട്രോ (Delhi Metro) സ്റ്റേഷനുകളുടെ പ്രവേശന, പുറത്തുകടക്കല്‍ ഗേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു റൂട്ടുകളില്‍ നിന്നും ന്യൂഡല്‍ഹി, ഹസ്രത് നിസാമുദ്ദീൻ റെയില്‍വേ സ്റ്റേഷനുകളിലെത്തേണ്ടിയിരുന്ന 250-ലധികം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജൻപഥ്-കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ പരിധിയില്‍ 24 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

Previous Post Next Post