ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണം.
ശ്രീലേഖയുടെ രാജിയോടെ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ശ്രീലേഖയുടെ രാജി വൻതിരിച്ചടിയാണ്. ആകെയുള്ള 101 വാർഡുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 50 വാർഡുകളിലാണ് ബിജെപി വിജയിച്ചത്. സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണയോടെയാണ് തിരുവനന്തപുരത്ത് ബിജെപി ഭരണം സ്വന്തമാക്കിയത്.
2024ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്