വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത' പണം മുടക്കണ്ട' ; ഒക്ടോബര്‍ 2 മുതല്‍ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയില്‍ സൗജന്യ പ്രവേശനം.


വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂള്‍, കോളെജ് വിദ്യാർഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും.

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതല്‍ 8 വരെ വിദ്യാർഥികള്‍ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.

പൊതുജനങ്ങള്‍ക്കായി മൃഗശാല സാധാരണ ദിവസങ്ങളില്‍ രാവിലെ 9:00 മണി മുതല്‍ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച്‌ വിദ്യാർഥികളില്‍ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

Previous Post Next Post