ഏഷ്യൻ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ കാത്തിരിപ്പിന് വിരാമമിട്ട് 23-കാരനായ സുജീത് കല്‍ക്കലിന് ചരിത്ര സ്വർണം.
പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ തജിക്കിസ്ഥാന്റെ അബ്ദുല്‍ മജീദ് കുദിയേവിനെ 10-9 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സുജീത് ഇന്ത്യക്കായി പൊന്നണിഞ്ഞത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും 2-9 എന്ന നിലയില്‍ വലിയ പോയിന്റ് വ്യത്യാസത്തില്‍ പിന്നിലായിരുന്ന സുജീത്, അവസാന സെക്കൻഡുകളില്‍ തുടർച്ചയായി എട്ട് പോയിന്റുകള്‍ നേടി നടത്തിയ ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് എതിരാളിയെ ഞെട്ടിച്ച് വിജയം പിടിച്ചെടുത്തത്.