ദുബായ് : ദുബായ് ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ സ്മിത്ത് മാച്ചാറുമായി വീഡിയോ കോളില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പരിക്കേറ്റ എയര്‍ലൈന്‍ ക്യാപ്റ്റന്റെ ധൈര്യത്തെ അദ്ദേഹം പ്രശംസിക്കുകയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
സ്വന്തം ജീവന്‍ കണക്കാക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചതില്‍ സ്മിത്തിനെ അഭിനന്ദിച്ച മോദി ക്യാപ്റ്റന്‍ ധീരതയുടെ ഉത്തമ മാതൃകയാണെന്ന് പറഞ്ഞു. വികാരാധീനനായാണ് സ്മിത്ത് പ്രതികരിച്ചത്.രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.നമ്മള്‍ ജീവന്‍ എടുക്കുന്നവരല്ല, മറിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ തയ്യാറുള്ളവരാണെന്ന് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും മോദി പറഞ്ഞു.പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സ്മിത്തും പറഞ്ഞു.സഹപൈലറ്റിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സ്മിത്ത് മച്ചാര്‍ ഇപ്പോള്‍ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സൗദി അറേബ്യയിലെ തബൂക്കിലെ ഒരു ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.