പ്രതിക്ക് രൂപമാറ്റത്തിനുള്ള അവസരം നല്കിയതും വാഹനത്തില് നിന്ന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയതും പൊലീസ് നല്കുന്ന 'വിഐപി പരിഗണന'യുടെ ഉദാഹരണങ്ങളാണ്.
പുറത്തിറക്കിയില്ല
അപകടമുണ്ടായ നെടുമ്പാശേരി വിഐപി റോഡില് അത്താണി വാളേപ്പുറം ഭാഗത്താണ് തെളിവെടുപ്പിനായി പ്രതിയെ ആദ്യംകൊണ്ടുവന്നത്. പൊലീസ് ജീപ്പില് നിന്ന്
പുറത്തിറക്കാതെയായിരുന്നു തെളിവെടുപ്പ്. അപകടമുണ്ടായ സ്ഥലത്ത് വരെ ജീപ്പില് ഇരുത്തിയാണ് സുഹൈലിനെ കൊണ്ട് തെളിവെടുപ്പ് നടത്തിയത്.
തിരിച്ചറിയാൻ ആവാത്ത വിധം രൂപമാറ്റം
കാക്കനാട് ബോസ്റ്റല് സ്കൂളില് റിമാൻഡില് കഴിയവെയാണ് തിരിച്ചറിയാൻ സാധിക്കാത്ത വിധം സുഹൈല് രൂപമാറ്റം നടത്തിയത്. തലമുടി പറ്റെവെട്ടി ആളാകെ മാറിയത് പൊലീസിന്റെ കൂടി ഒത്താശയോടെയാണ്. തിരിച്ചറിയല് പരേഡില് സാക്ഷികള്ക്ക് പെട്ടന്ന് ആളെ മനസിലാക്കാൻ സാധിക്കാത്ത വിധമാണ് രൂപമാറ്റം. അപകട സമയത്തും അറസ്റ്റ് ചെയ്യുമ്പോഴും പിന്നീട് കോടതിയില് ഹാജരാക്കുമ്പോഴും പ്രതിക്ക് നീട്ടിവളർത്തിയ മുടിയുണ്ടായിരുന്നു. ചട്ടം ലംഘിച്ചാണ് സുഹൈലിന്റെ മുടി വെട്ടാൻ പൊലീസ് സഹായം നല്കിയത്.