കന്റോണ്‍മെന്റ് എസ്‌എച്ച്‌ഒ, എസ്‌ഐ എന്നിവര്‍ക്കെതിരായ ഭീഷണി; വി. ജോയിക്കും കടകംപള്ളിക്കുമെതിരെ കേസ്.


സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ എംഎല്‍എ വി ജോയിക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൊലീസ് കേസെടുത്തു.

എസ് എച്ച്‌ ഒ സതീഷ് കുമാർ, എസ് ഐ ഗോകുല്‍ എന്നിവർക്കെതിരെ നടത്തിയ പരാമർശത്തില്‍ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബോധപൂർവം കലാപം ഉണ്ടാക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരെ വധിക്കണമെന്നുള്ള ഉദ്ദേശത്തോടെ വിദ്വേശപരമായും പ്രകോപനപരമായും പ്രസംഗം നടത്തി എന്നാണ് കേസ്. കലാപ ഭീഷണി നടത്തിയതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ അക്രമാസക്തരായി പ്രശ്നങ്ങള്‍ ഉണ്ടാക്കി എന്നും പൊലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രന്റെ പരാതിയിലാണ് കേസ്.


Previous Post Next Post