തദ്ദേശസ്വയംഭരണവകുപ്പിന്റെ സേവനങ്ങള് കുടുതല് സുതാര്യവും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ഒരു തദ്ദേശസ്ഥാപനത്തിന് ഒരു വെബ്സൈറ്റ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നു മന്ത്രി കെ.എം.ഷാജി നിയമസഭയില് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകള്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകള്ക്കും 14 ജില്ലാ പഞ്ചായത്തുകള്ക്കും 87 മുൻസിപ്പാലിറ്റികള്ക്കും ആറ് മുൻസിപ്പല് കോർപറേഷനുകള്ക്കും പ്രത്യേകം വെബ്സൈറ്റുകള് സജ്ജമാക്കിയിട്ടുണ്ട്. കെ-സ്മാർട്ട് ഉള്പ്പടെയുള്ള ഡിജിറ്റല് സേവനങ്ങളിലേക്കുള്ള പ്രവേശനവും വെബ്സൈറ്റുകള് മുഖേന സൗകര്യപ്രദമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി