പത്തനംതിട്ടയില്‍ മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍.


മൂന്ന് വയസുകാരിയുടെ മരണം കൊലപാതകം; അമ്മ കസ്റ്റഡിയില്‍, കാമുകനായി തിരച്ചില്‍.

പത്തനംതിട്ട: പുളിക്കീഴില്‍ മൂന്ന് വയസുകാരിയുടെ മൃതദേഹം ചതുപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മഞ്ജുവിനെ മൂന്ന് വർഷത്തിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

കുഞ്ഞിനെ കൊലപ്പെടുത്തിയത് കാമുകനാണെന്നാണ് മഞ്ജു പൊലീസിന് നല്‍കിയ മൊഴി. 2023 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. മഞ്ജുവും കാമുകനും ഒരുമിച്ചിരിക്കുമ്പോള്‍ കുഞ്ഞ് കരഞ്ഞത് ശല്യമായതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചങ്ങനാശ്ശേരിയിലാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

എസ്‌സി പ്രമോട്ടർ മുഖേന പാലക്കാട് പൊലീസിനാണ് സംഭവത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. തുടർന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കാമുകനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Previous Post Next Post