അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം,സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ തുടങ്ങി.


അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന ദിനം വിജയദശമി. അറിവിൻ്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകള്‍ പ്രവേശിക്കുന്ന ദിനം

ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ വൻ തിരക്കാണ്. മലയാളികളാണ് കൂടുതലായി ഇവിടെ എത്തുന്നത്.‌തിരൂർ തുഞ്ചൻ പറമ്പില്‍ രാവിലെ അഞ്ചര മണി മുതല്‍ വിദ്യാരംഭചടങ്ങുകള്‍ തുടങ്ങി. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം‌ പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലർച്ചെ നാല് മണി മുതല്‍ വിദ്യാരംഭം തുടങ്ങി.



Previous Post Next Post