ഏഷ്യൻ പാരാ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് യാദവ് വസതിയില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം.


ഇന്ത്യയുടെ പ്രമുഖ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ നേടിയ താരമാണ്. നീരജ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു.

ഇന്ത്യൻ പാരാ അത്ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് നീരജ് യാദവിന് ന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിലും സഹ അത്ലറ്റ് വിപിൻ കസാനയും ആശുപത്രിയിലുണ്ട്. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ലഭിച്ച സസ്പെൻഷൻ കാരണം ഐച്ചി-നാഗോയയില്‍ നടന്ന ഏഷ്യൻ പാരാ ഗെയിംസ് നഷ്ടമായതിനെത്തുടർന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Previous Post Next Post