സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ്; കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം, സ്ഥിരീകരിച്ച്‌ പരിശോധനാ റിപ്പോര്‍ട്ട്.


സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഉയർന്ന പ്രായത്തട്ടിപ്പ് ആരോപണം പരിശോധനയില്‍ സ്ഥിരീകരിച്ചു.

കോരുത്തോട് സ്കൂളിലെ താരം നടത്തിയ എല്ല് പരിശോധനയില്‍ (Bone Age Test) പരാജയപ്പെട്ടതോടെ പ്രായത്തട്ടിപ്പ് നടന്നതായി തെളിഞ്ഞു. സബ് ജൂനിയർ വിഭാഗം ആണ്‍കുട്ടികളുടെ 400 മീറ്റർ മത്സരത്തിലാണ് തട്ടിപ്പ് നടന്നത്. പരിശോധനാ റിപ്പോർട്ട് പ്രകാരം യു.പി. വിഭാഗത്തില്‍ മത്സരിച്ച വിദ്യാർത്ഥിക്ക് 15-നും 18-നും ഇടയില്‍ പ്രായമുണ്ടെന്നാണ് വൈദ്യസംഘം കണ്ടെത്തിയത്.

മത്സരഫലം വന്നതിന് പിന്നാലെ പ്രായത്തട്ടിപ്പ് ആരോപിച്ച്‌ മറ്റ് ടീമുകള്‍ പരാതിയുമായി രംഗത്തെത്തി. വിഷയം വലിയ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചിരുന്നു. അതേസമയം, ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന നിലപാടിലായിരുന്നു ആരോപണവിധേയനായ വിദ്യാർത്ഥി പഠിക്കുന്ന കോരുത്തോട് സ്കൂള്‍ അധികൃതർ. എന്നാല്‍ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ ക്രമക്കേട് വ്യക്തമായതോടെ സ്കൂള്‍ അധികൃതരും പ്രതിരോധത്തിലായി. സംഭവത്തില്‍ ഉള്‍പ്പെട്ടവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സൂചന.

Previous Post Next Post