കെഎസ്‌ഇബിക്ക് ആശ്വാസം; എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി കരാര്‍ കാലാവധി നീട്ടി.


കെഎസ്‌ഇബിക്ക് ആശ്വാസം. എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി കരാര്‍ കാലാവധി നീട്ടി. എന്‍ടിപിസിയില്‍ നിന്ന് ലഭിക്കുന്ന 177മെഗാവാട്ട് വൈദ്യുതി ഇനി മൂന്ന് വര്‍ഷത്തേക്ക് കൂടി ലഭിക്കും.

കരാര്‍ നീട്ടാന്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ കെഎസ്‌ഇബിക്ക് അനുമതി നല്‍കി. എന്‍ടിപിസിയുടെ ബിഹാറിലുള്ള ബര്‍ഹ് താപവൈദ്യുതി നിലയത്തില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക.

ബര്‍ഹ് സ്റ്റേജ് ഒന്നില്‍ നിന്ന് യൂണിറ്റിന് 5.52 രൂപ നിരക്കില്‍ 80 മെഗാവാട്ടും സ്റ്റേജ് രണ്ടില്‍ നിന്ന് യൂുണിറ്റിന് 4.67 രൂപ നിരക്കില്‍ 97 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. 2029 മാര്‍ച്ച്‌ വരെ ഈ വൈദ്യുതി ലഭിക്കും. സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസമേകുന്നതാണ് ഈ തീരുമാനം.

Previous Post Next Post