കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ  അപകടമുണ്ടായത്.

സ്‌കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ്സിന് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.

മീനടം വട്ടക്കാവുങ്കൽ തോമസ് (കൊച്ചുമോൻ) ൻ്റെ മകൾ അഷ്‌ലി ആൻ തോമസ് (25),  പാമ്പാടി  പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ  (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.
ഇരു വാഹനങ്ങളും ഒരേ ദിശയിൽ പോകുകയായിരുന്നു.

രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക നിഗമനം.

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post