അടുത്തമാസം ഉയര്‍ന്ന ഇന്ധന സര്‍ചാര്‍ജ് പിരിക്കാന്‍ കെഎസ്‌ഇബി. പ്രതിമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് അഞ്ച് പൈസ വച്ചും ദ്വൈമാസ ബില്ലുകാര്‍ക്ക് യൂണിറ്റിന് നാല് പൈസ വച്ചുമാണ് ഈടാക്കുക.
സെപ്റ്റംബര്‍ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ 11.92 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായതായി കെഎസ്‌ഇബി അറിയിച്ചു.
ഇതാണ് ഇന്ധന സര്‍ചാര്‍ജ് ആയി നവംബറില്‍ പിരിക്കുന്നത്. നിലവില്‍ കല്‍ക്കരിയുടെ വിലവര്‍ധനവും കെഎസ്‌ഇബി ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ മാസം യൂണിറ്റിന് മൂന്ന് പൈസ വച്ചായിരുന്നു ഇന്ധന സര്‍ചാര്‍ജ്. 10 പൈസ വരെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതിന് കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ പ്രത്യേക അനുമതി ആവശ്യമില്ല.