പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹർത്താലില്‍ മാറ്റമില്ലെന്ന് സിപിഎം.
പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിലെ ഏഴ് വില്ലേജുകള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടതില്‍ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.