ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്.ഇന്ന് മുതല്‍ വില വർധന നിലവില്‍ വന്നു. കൊച്ചിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടർ വില 2,852 രൂപയായി. ഓഗസ്റ്റില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ ഉണ്ടായ വിലകയറ്റം രാജ്യമെങ്ങും ഹോട്ടല്‍ മേഖലയെ ബാധിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, ചെറുകിട വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല.
Previous Post Next Post