എന്നെയും വി.ഡി സതീശനെയും ഒളിക്യാമറയില്‍ കുടുക്കാൻ ശ്രമം നടന്നു; വ്യവസായസംരംഭം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വന്നത് മെറ്റാ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ച്‌; ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയെയും മഹാരാഷ്ട്രക്കാരനായ കേന്ദ്രമന്ത്രിയെയും കണ്ടപ്പോള്‍ അവര്‍ ഗ്ലാസ് വച്ചില്ല': ഡി.കെ. ശിവകുമാര്‍.


കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ ഒളിക്യാമറയില്‍ കുടുക്കാൻ ശ്രമം നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ ആരോപണം വിവാദത്തില്‍. വ്യവസായ സംരംഭത്തെക്കുറിച്ച്‌ ചർച്ച ചെയ്യാനെന്ന പേരില്‍ എത്തിയവർ തന്നെ കുടുക്കാൻ ശ്രമിച്ചെന്നാണ് ശിവകുമാറിന്റെ വെളിപ്പെടുത്തല്‍. കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും തന്നെയും കാണാനെത്തിയവർ മെറ്റാ സ്മാർട്ട് ഗ്ലാസ് ധരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടപ്പോള്‍ ഇവർ ഗ്ലാസ് ധരിച്ചിരുന്നില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴും ഗ്ലാസ് ഉപയോഗിച്ചില്ല. വ്യവസായവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയവർ രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഇതില്‍ സംശയം തോന്നിയതിനെത്തുടർന്നാണ് അന്വേഷണം നടത്തിയതെന്നും ശിവകുമാർ പറഞ്ഞു.

തന്നെയും കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കിഹോളിയെയും കാണുമ്പോഴാണ് ആ വ്യക്തി കണ്ണട ധരിച്ചതെന്നും എന്നാല്‍ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ കണ്ണട ധരിച്ചിരുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. കേരള മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ സന്ദര്‍ശകന്‍ അതേ മെറ്റ കണ്ണട ധരിച്ചിരുന്നുവെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരെ കണ്ടപ്പോള്‍ അദ്ദേഹം കണ്ണട ധരിച്ചിരുന്നില്ലെന്നുമാണ് തനിക്ക് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കിയതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post