ദേശീയ മത്സരപ്പരീക്ഷകള്‍ക്ക് സൗജന്യ എ.ഐ പരിശീലനത്തിന് പോര്‍ട്ടല്‍: ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ നിര്‍വ്വഹിക്കും.

ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകള്‍ക്ക് എ.ഐ അധിഷ്ഠിത പരിശീലനം ലഭ്യമാക്കുന്ന പുതിയ പോർട്ടല്‍ സജ്ജമായി.സാമ്പത്തിക പ്രയാസങ്ങള്‍ മൂലം വൻ തുക ഈടാക്കുന്ന കോച്ചിങ് സെന്ററുകളെ ആശ്രയിക്കാൻ സാധിക്കാത്ത സാധാരണക്കാരായ വിദ്യാർഥികള്‍ക്ക് ആശ്വാസമേകുന്ന പദ്ധതിയാണിത്.(Minister N Samsudheen To Inaugurate KITE Free AI Coaching Portal Mukulam)

നീറ്റ് (NEET), ജെ.ഇ.ഇ (JEE), സിയുഇടി (CUET), ഐ.ഐ.എസ്.ഇ.ആർ (IISER), കെ.വി.പി.വൈ (KVPY) തുടങ്ങിയ പ്രവേശന പരീക്ഷകളില്‍ മുൻനിര വിജയം നേടാൻ സൗജന്യ പരിശീലനം നല്‍കുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യമെന്ന് കൈറ്റ് (KITE) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് ഈ പോർട്ടല്‍ വികസിപ്പിച്ചത്.സെപ്റ്റംബർ 15-ന് തിരുവനന്തപുരത്തെ ജവഹർ സഹകരണ ഭവനില്‍ രാവിലെ 10.30-ന് നടക്കുന്ന ഹയർസെക്കൻഡറി പ്രിൻസിപ്പല്‍മാരുടെ പരിശീലന പരിപാടിയില്‍ വച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലെയും പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈനായി ഈ ചടങ്ങില്‍ പങ്കാളികളാകും.
Previous Post Next Post