ഓണം ബംപര്‍യെടുത്തിട്ടും സമ്മാനം ലഭിച്ചില്ല ; ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരുക്കേല്‍പ്പിച്ചു; തമിഴ്നാട് സ്വദേശി പിടിയില്‍.


ഓണം ബംപർ ലോട്ടറി അടിക്കാത്തതിന്റെ ദേഷ്യത്തിനു ലോട്ടറി വില്‍പ്പനക്കാരിയെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ്.

വയനാട് നെന്മേനിയില്‍ ലോട്ടറി വില്‍പന നടത്തുന്ന വിനീത രജീഷിനാണ് ഞായറാഴ്ച ഉച്ചയോടെ കുത്തേറ്റത്. സംഭവത്തില്‍ തമിഴ്നാട് പാട്ടവേല്‍ സ്വദേശി ശിവകുമാറിനെ ബത്തേരി പോലീസ് കസ്റ്റഡിയില്‍.

പൂങ്കാവനം ലോട്ടറി എന്ന പേരില്‍ ലോട്ടറി വ്യാപാരം നടത്തുന്ന വിനീത രജീഷിന്റെ കടയില്‍നിന്നുമാണ് ശിവകുമാർ സ്ഥിരമായി ടിക്കറ്റ് വാങ്ങിയിരുന്നത്. ഓണം ബംപറും ഇയാള്‍ ഇവിടെ നിന്നും വാങ്ങിയിരുന്നു. എന്നാല്‍ രാവിലെ ടിക്കറ്റുമായി എത്തിയ ശിവകുമാർ സമ്മാനം ഒന്നും അടിച്ചില്ലെന്ന നിരാശയില്‍ വിനീതയെ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു.

വിനീതയുടെ കഴുത്തിലും തലയിലും ഒട്ടേറെ പ്രാവശ്യം കുത്തേറ്റിട്ടുണ്ട്. ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ പരുക്കേറ്റ നിലയില്‍ കണ്ടത്. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ച്‌ നൂല്‍പ്പുഴ പൊലീസിനു കൈമാറി. ഗുരുതരമായി പരുക്കേറ്റ വിനീതയെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post