കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14190, പവന്‍ വില 113520
18 കാരറ്റ് ഗ്രാം വില 11655, പവന്‍ വില 93240
14 കാരറ്റ് ഗ്രാം വില 9080, പവന്‍ വില 72640
9 കാരറ്റ് ഗ്രാം വില 5855, പവന്‍ വില 46840.
22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 170 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് കേരളത്തിലെ വ്യാപാരം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.23 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചുള്ള സംഖ്യ കിട്ടും.