സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പ്രധാനമായും വടക്കൻ കേരളത്തിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ തീരദേശ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദമാണ് മഴ ശക്തമാകാൻ കാരണം. ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകുമെന്നാണ് വിലയിരുത്തല്‍.മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. വയനാട് ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ട്രക്കിങ്ങിനും ജില്ലാ ഭരണകൂടം താല്‍ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റടിക്കാൻ സാധ്യതയുള്ളതിനാല്‍ ഇന്നു മീൻപിടുത്തത്തിന് പോകാൻ പാടില്ല. കേരള തീരത്ത് നാളെ (26-ാം തീയതി) രാത്രി 11.30 വരെ 0.3 മുതല്‍ 1.1 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 0.9 മുതല്‍ 1.6 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Malayala Shabdam News
0