യുപിഐ ഇടപാടിന് ഫീസ്: ഏത് നിയമത്തിന്റെ അടിസ്ഥാനത്തില്‍? ആര്‍ക്കാണ് വരുമാനം? കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി; സ്റ്റേ ഇല്ല.


രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ സുപ്രീംകോടതി വിശദീകരണം തേടി.

യുപിഐ ഇടപാടുകളില്‍ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്(എംഡിആർ) ഈടാക്കാനുള്ള തീരുമാനത്തിലാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും(ആർബിഐ) നാഷണല്‍ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും(എൻപിസിഐ) വിശദീകരണം തേടിയത്. അതേസമയം, എംഡിആർ ഈടാക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.

യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൻ്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നാണ് സുപ്രീംകോടതി കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും ചോദിച്ചത്. ഈ നിരക്കില്‍നിന്ന് ആർക്കാണ് വരുമാനം ലഭിക്കുകയെന്നും ഇത് എങ്ങനെയാണ് വിതരണം ചെയ്യുകയെന്നും സുപ്രീംകോടതി ആരാഞ്ഞു. തുടർന്നാണ് എല്ലാവിവരങ്ങളും വിശദീകരിച്ച്‌ സത്യവാങ്മൂലം നല്‍കാൻ കേന്ദ്രത്തോടും ആർബിഐയോടും എൻപിസിഐയോടും സുപ്രീംകോടതി ആവശ്യപ്പെട്ടത്. 

Previous Post Next Post