നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബര്‍ 12 മുതല്‍.

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതല്‍ 29 വരെ നടക്കും. പൂജാ അവധിയടക്കം ഒഴിവാക്കി ഒമ്പതു ദിവസം സഭ സമ്മേളിക്കും.19 മുതല്‍ 23 വരെ അഞ്ചു ദിവസമാണ്‌ അവധി.

പുതുക്കിയ ബജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ക്കുള്ള ഉപ ധനാഭ്യർഥന ചർച്ചയും വേട്ടെടുപ്പും 26ന്‌ നടക്കും. 29ന്‌ പകല്‍ ഒന്നുമുതല്‍ രണ്ടുവരെ ധനവിനിയോഗ ബില്ലുകള്‍ സഭ പരിഗണിക്കും.
Previous Post Next Post