ലക്ഷങ്ങള്‍ മുടക്കി വീടുകളുടെ മേല്‍ക്കൂരയില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചിട്ടും കെഎസ്‌ഇബിയുടെ നെറ്റ് മീറ്റര്‍ ലഭിക്കാത്തതിനാല്‍ വൈദ്യുതി ഉത്പാദനം ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനാകാതെ സംസ്ഥാനത്ത് ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.
നെറ്റ് മീറ്ററിനായി അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പലര്‍ക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി മീറ്റര്‍ ലഭ്യതയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും കഴിഞ്ഞ മൂന്ന് മാസമായി പ്രതിസന്ധി രൂക്ഷമായതായും ഉപഭോക്താക്കള്‍ പറയുന്നു. മീറ്റര്‍ ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കെഎസ്‌ഇബിക്കും കഴിയുന്നില്ലെന്നാണ് പരാതി.