അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സില്‍ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍.


അരനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസ്സില്‍ സിംഹാസനമുറപ്പിച്ച മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍.

ഞായറാഴ്ച രാത്രി മുതല്‍ തന്നെ താരത്തിന് ആശംസകളുമായി നൂറുകണക്കിന് ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. തുടർന്ന് വീഡിയോ കോളിലൂടെ നേരിട്ടെത്തി മമ്മൂട്ടി ആരാധകരുടെ സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ചു.

1971 ഓഗസ്റ്റ് 6-ന് പുറത്തിറങ്ങിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ ബഹദൂറിനൊപ്പമുള്ള ഒറ്റ സീനിലൂടെയാണ് മമ്മൂട്ടി സിനിമാജീവിതത്തിന് തുടക്കമിട്ടത്. 1973-ലെ 'കാലചക്രം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ സംഭാഷണം പറഞ്ഞു. എം.ടി. വാസുദേവൻ നായർ ഒരുക്കിയ 'ദേവലോകം' എന്ന ചിത്രം പൂർത്തിയായില്ലെങ്കിലും, 1980-ല്‍ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത 'മേള' മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി. നായകൻ, വില്ലൻ, പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ട്രീയക്കാരൻ, കർഷകൻ, തൊഴിലാളി, കുടുംബനാഥൻ, അധ്യാപകൻ തുടങ്ങി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി കഥാപാത്രങ്ങളെ.യാണ് മമ്മൂട്ടി സ്ക്രീനില്‍ അവതരിപ്പിച്ചത്.

ദേശീയ-സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തെ ഈ 75-ാം പിറന്നാള്‍ വർഷത്തില്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. നേരത്തെ പദ്മശ്രീ പുരസ്‌കാരവും, നാല് ദേശീയ ചലച്ചിത്ര അവാർഡുകളും, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങളും, കേരള പ്രഭ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ കേരള, കാലിക്കറ്റ്, എം.ജി സർവ്വകലാശാലകള്‍ ഡി.ലിറ്റ് നല്‍കിയും അദ്ദേഹത്തെ ആദരിച്ചു. തന്റെ സിനിമാ യാത്രയില്‍ ഇന്നും പുതിയ പരീക്ഷണ ചിത്രങ്ങളുമായി സജീവമാണ് മമ്മൂട്ടി

Previous Post Next Post