ഗുവാഹത്തിയില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിമുറിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവ് പൊലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു.
ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റില്‍ ഇരുപത്തിയഞ്ചുകാരിയെ റിയ താലൂക്‌ദാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം ഹതിഗോണ്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് രാമാനുജിനെ കൊണ്ടുപോവുകയായിരുന്നു. നരകാസൂർ പഹർ പ്രദേശത്തെത്തിയപ്പോള്‍ പെട്ടെന്ന് ഇയാള്‍ പൊലീസുകാരെ ആക്രമിച്ച് പുറത്തേയ്ക്ക് ചാടിയെന്നാണ് പൊലീസിന്റെ വിശദീകരണം. കൊക്കയിലേക്കാണ് രാമാനുജ് വീണത്. വീഴ്‌ചയില്‍ ഗുരുതര പരിക്കുകളേറ്റു. ഇയാളെ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.