108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു.

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു.4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.മൂന്ന് മണിക്കൂര്‍ ചര്‍ച്ച നീണ്ടു നിന്നു.മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ ധാരണയായി

ലേബര്‍ കമ്മീഷണര്‍ക്ക് ലഭിച്ച പരാതി കണക്കിലെടുത്താണ് ജീവനക്കാരുമായി യോഗം വിളിക്കാനുള്ള മന്ത്രിയുടെ തീരുമാനം.ജീവനക്കാരുടെ പ്രതിനിധികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജീവനക്കാരുമായി കഴിഞ്ഞ ഒമ്പതാം തീയതി ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.ലേബര്‍ കമ്മീഷണര്‍ കഴിഞ്ഞ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് തൊഴില്‍മന്ത്രിക്ക് സമര്‍പ്പിച്ചു.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്നാണ് 108 ആംബുലന്‍സ് ജീവനക്കാര്‍ പറഞ്ഞിരുന്നത്.
Previous Post Next Post