കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.
തൃശൂർ മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസില്‍ ആൻ മേരി മാത്യു (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്ത് കോട്ടയം സ്വദേശിനി അനില ബേബി സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലാണ്.
അഞ്ജനയുടെ മൃതദേഹം പീച്ചിയിലെ ഭർത്താവിന്റെ വീട്ടിലെത്തിച്ചതിനുശേഷം സ്വദേശമായ മുടിക്കോട്ടേയ്ക്ക് കൊണ്ടുപോകും. ആൻ മേരി മാത്യുവിന്റെ മൃതദേഹം കോട്ടയത്തേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം ഇന്ന് വൈകിട്ടോ നാളെയോ ഉണ്ടാകുമെന്നാണ് വിവരം.