പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നല്‍കിയ സംഭവത്തില്‍ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു.
തൃശൂർ മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നല്‍കിയത്.
മയൂര ബാറില്‍ വെച്ച് പ്രായപൂർത്തിയാകാത്ത 17-കാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പോലീസ് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് കുട്ടിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.