കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാമത് എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബോബൻ വി എ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സ്വഭാവരൂപീകരണമാണ് എൻഎസ്എസിലൂടെ സാധ്യമാകുന്നത് എന്നും അതിലൂടെ ലഭ്യമാകുന്ന കരുത്ത് ബലഹീനരെ കൈപിടിച്ചുയർത്തുന്നതിന് ഓരോ എൻഎസ്എസ് പ്രവർത്തകനും സാധ്യമാകണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ പ്രസ്താവിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് നൈനാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് റവ. അനീഷ് എം. ജോർജ്, പണിക്കമണ്ണിൽ (സ്കൂൾ ലോക്കൽ മാനേജർ), മനാഫ് എ എസ്സ്, (പിടിഎ പ്രസിഡന്റ് ) ബിനു വർഗീസ് (വൈസ് പ്രിൻസിപ്പൽ) സൂസൻ ജോൺ ( സീനിയർ അസിസ്റ്റന്റ് ) ഡിനു സാറാ തോമസ് ( മുൻ പ്രോഗ്രാം ഓഫീസർ ) എന്നിവർ ആശംസകൾ അറിയിച്ചു. കുമാരി അതിഥി വിഎസ് എൻഎസ്എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുമാരി അന്ന ജിമ്മി സ്വാഗതവും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആശാ സി. ഉമ്മൻ കൃതജ്‌ഞത ആശംസിക്കുകയും ചെയ്തു.