വന്ദേമാതരം ആലപിച്ചതിനെച്ചൊല്ലി തര്‍ക്കം; പാലക്കാട് നഗരസഭയില്‍ യുഡിഎഫ് - ബിജെപി കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി

വന്ദേമാതരം ആലപിക്കുന്നതിനെച്ചൊല്ലി പാലക്കാട് നഗരസഭയില്‍ ബിജെപി - യുഡിഎഫ് കൗണ്‍സിലർമാർ തമ്മില്‍ തർക്കം.

കൗണ്‍സില്‍ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്‌ത വന്ദേമാതരം പൂർണമായി സ്‌പീക്കറിലൂടെ കേള്‍പ്പിച്ചു. ഈ സമയം കോണ്‍ഗ്രസ് കൗണ്‍സിലർമാർ കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങി. ശേഷം വന്ദേമാതരം ആലപിച്ചതില്‍ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ കോണ്‍ഗ്രസ് കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.

എന്നാല്‍, നഗരസഭ ചെയർമാൻ പി സ്‌മിതേഷ് അതിന് അനുവദിച്ചില്ല. തുടർന്നാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗണ്‍സിലർമാർക്കൊപ്പം സിപിഎം കൗണ്‍സിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിഷേധം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി. യുഡിഎഫ്, സിപിഎം, ബിജെപി കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേരത്തെയും പാലക്കാട് നഗരസഭയില്‍ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിനെച്ചൊല്ലി യുഡിഎഫ് - ബിജെപി കൗണ്‍സിലർമാർ തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു.
Previous Post Next Post