മന്ത്രി കെ.എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോര്‍ച്ച; പിന്നാലെ ഓട്ടോയില്‍ കയറി, അതും തടഞ്ഞപ്പോള്‍ നടന്നുപോയി.


മന്ത്രി കെ.എം ഷാജിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. വാൻ റോസ് ജങ്ഷനിലാണ് അഞ്ച് മിനിറ്റോളം വണ്ടി തടഞ്ഞു നിർത്തിയത്.

പ്രതിഷേധം കനത്തതോടെ വാഹനം ഉപേക്ഷിച്ച്‌ മന്ത്രി സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും, പ്രവർത്തകർ ഓട്ടോറിക്ഷയും തടയുകയായിരുന്നു. തുടർന്ന് മറ്റ് വഴികളില്ലാതെ മന്ത്രി നടന്നുപോവുകയായിരുന്നു.

Previous Post Next Post