പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ചു, ഉറ്റസുഹൃത്ത് കസ്റ്റഡിയില്‍.


സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം ഒടുവില്‍ ഒരാളുടെ ജീവനെടുത്തു. എറണാകുളം പിറവത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തപ്പെട്ട കക്കാട് പൊതുകുന്നത്ത് അരുണ്‍ പ്രകാശ് (31) ആണ് മരിച്ചത്.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജിഷ്ണു, ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിലെ റിപ്പോർട്ടുകള്‍ പ്രകാരം അരുണ്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹഭവൻ റോഡിലാണ് സംഭവം. ജിഷ്ണുവിന്റെ അമ്മയോട് അരുണ്‍ ഫോണിലൂടെ മോശമായി സംസാരിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി വൈകി പിറവത്തെ ബാറില്‍ നിന്ന് ജിഷ്ണു അരുണിനെ ഫോണില്‍ വിളിച്ചിരുന്നു. അരുണ്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പള്ളിക്കവല ഭാഗത്തുണ്ടായിരുന്നു. ബാറില്‍ നിന്ന് പള്ളിക്കവലയിലേക്ക് പോകുന്നതിനിടെയാണ് ജിഷ്ണു പെട്രോള്‍ വാങ്ങിയതെന്നും പൊലീസ് പറയുന്നു.

Previous Post Next Post